KeralaNews

താനൂര്‍ കസ്റ്റഡി കൊല;താമിര്‍ ജിഫ്രിയുടെ പേരില്‍ പൊലീസ് വ്യാജ ഒപ്പിട്ടു

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയാണ് താനൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ വെച്ച് താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്.

Reading Time: < 1 minute

മലപ്പുറം:താനൂര്‍ കസ്റ്റഡി കൊലക്കേസില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ പേരില്‍ പൊലീസ് വ്യാജ ഒപ്പിട്ടു.പൊലീസ് കസ്റ്റഡിയില്‍ വെച്ച് മരിച്ച ശേഷം ഇന്‍സ്പെക്ഷന്‍ മെമ്മോയിലാണ് ഒപ്പിട്ടത്.വ്യാജ ഒപ്പിട്ട് ഇന്‍സ്പെക്ഷന്‍ മെമോ തയ്യാറാക്കിയതും, അന്വേഷണം ഉന്നതരിലേക്കെന്ന സൂചന ലഭിക്കുന്നതിനിടെയാണ് പുതിയ തെളിവ് പുറത്തുവരുന്നത്. ഓഫീസര്‍ റാങ്കിലെ ഉദ്യോഗസ്ഥരിലേക്കും അന്വേഷണം നീളുന്ന അവസ്ഥയാണ്.ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഉദോഗസ്ഥരെ ചോദ്യം ചെയ്യാന്‍ സിബിഐ ഒരുങ്ങുകയാണ്.വൈകാതെ ചോദ്യം ചെയ്യുമെന്ന് വിവരം.

കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍മാര്‍ ബ്രത്തലൈസര്‍ പരിശോധന ഭയന്ന് മുങ്ങുന്നു

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയാണ് താനൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ വെച്ച് താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്. ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു.അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലേ കസ്റ്റഡി കൊലയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന സംശയം ഉയര്‍ന്നിരുന്നു.

Leave a Reply