KeralaNews

വിയര്‍ത്തൊലിച്ച് കേരളം;12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സൂര്യാഘാതവും സൂര്യ താപവും ഏല്‍ക്കാന്‍ സാധ്യത കൂടുതല്‍ ആണ്

Reading Time: < 1 minute

തിരുവനന്തപുരം:സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമാക്കി കനത്ത ചൂട് തുടരുന്നു.കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണ തരംഗ സാഹചര്യം നിലനില്‍ക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉഷ്ണ തരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യം ആണെന്നും പൊതു ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ പറഞ്ഞു.സൂര്യാഘാതവും സൂര്യ താപവും ഏല്‍ക്കാന്‍ സാധ്യത കൂടുതല്‍ ആണ്.സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം.പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.

നടന്‍ ജഗതി ശ്രീകുമാറിന് പശ്ചിമബംഗാള്‍ രാജ്ഭവന്റെ ദേശീയപുരസ്‌കാരം

പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ല തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണ തരംഗ മുന്നറിയിപ്പ്.ശരീരത്തില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന എല്ലാത്തരം പുറം ജോലികളു കായിക വിനോദങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും പൂര്‍ണമായും നിര്‍ത്തി വെക്കണം എന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പും പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത ഉണ്ട്.

Leave a Reply