KeralaNews

നെല്ലിയമ്പം ഇരട്ടക്കൊല;പ്രതി അര്‍ജുന് വധശിക്ഷ

അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്

Reading Time: < 1 minute

മാനന്തവാടി:നെല്ലിയമ്പലം ഇരട്ടക്കൊലക്കേസ് പ്രതി അരുണിന് വധശിക്ഷ വിധിച്ച് കോടതി.കൊലക്കുറ്റത്തിന് വധശിക്ഷ വിധിച്ച കോടതി ഇതിന് പുറമെ വീട്ടില്‍ അതിക്രമിച്ചു കയറിയതിന് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.തെളിവ് നശിപ്പിച്ചതിന് 6 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

2021 ജൂണ്‍ 10 നാണ് കൊലപാതകം നടന്നത്.പത്മാലയത്തില്‍ കേശവന്‍ (70),ഭാര്യ പത്മാവതി (65) എന്നിവര്‍ കൊല്ലപ്പെട്ടത്.അയല്‍വാസിയായ പ്രതി അര്‍ജുന്‍ ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.വെട്ടേറ്റ കേശവന്‍ സംഭവസ്ഥലത്തുവച്ചും പത്മാവതി വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.മുഖംമുടി ധരിച്ചെത്തിയവരാണ് കൊലപാതകം നടത്തിയതെന്നാണ് മരിക്കുന്നതിന് മുമ്പ് പത്മാവതി പൊലീസിന് മൊഴി നല്‍കിയത്.

ചെപ്പോക്കില്‍ തലയ്ക്കും പിളേളര്‍ക്കും മിന്നും ജയം

1200ലധികം ആളുകളുടെ വിരലടയാളം പരിശോധിച്ചു.1000 ലേറെ ആളുകളില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു. വയനാട് മുതല്‍ താമരശ്ശേരി വരെയുള്ള സ്ഥലളിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു.സെപ്റ്റംബര്‍ 17നാണ് അയല്‍വാസിയായ അര്‍ജുനെ പൊലീസ് പിടികൂടുന്നത്.മോഷണശ്രമമാണ് കൊലപാതകത്തിലെത്തിയത്.2023 ഡിസംബറിലാണ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയത്.വാദം കേട്ട കോടതി അര്‍ജുന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി.

Leave a Reply