IndiaNewsPolitics

ലോക്‌സഭ നാലാം ഘട്ട വോട്ടെടുപ്പ് നാളെ;96 സീറ്റിലേക്ക് 1717 സ്ഥാനാര്‍ത്ഥികള്‍

ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവന്‍ സീറ്റുകളിലേക്കും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്

Reading Time: < 1 minute

ലോക്‌സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും.10 സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുള്ള 1717 സ്ഥാനാര്‍ത്ഥികളാണ് ആകെ മത്സരിക്കുന്നത്.ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവന്‍ സീറ്റുകളിലേക്കും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്.സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്,അധിര്‍ രഞ്ജന്‍ ചൗധരി,യൂസഫ് പഠാന്‍,മഹുവ മൊയ്ത്ര,ദിലീപ് ഘോഷ്,കേന്ദ്രമന്ത്രി ഗിരിരാജ് സിങ് എന്നിവരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍.

മോദി ഗ്യാരണ്ടിക്ക് പകരം കെജ്രിവാളിന്‍റെ ഗ്യാരണ്ടി

ആന്ധ്ര(25), ബിഹാര്‍(5), ജാര്‍ഖണ്ഡ്(4), മധ്യപ്രദേശ്(8), മഹാരാഷ്ട്ര(11), ഒഡീഷ(5), തെലങ്കാന(17), ഉത്തര്‍പ്രദേശ്(14), പശ്ചിമ ബംഗാള്‍(7), ജമ്മുകാശ്മീര്‍(1) എന്നിവിടങ്ങളിലാണ് നാലാം ഘട്ട വോട്ടെടുപ്പ് നടക്കുക.2019ല്‍ 89 സീറ്റില്‍ വോട്ടെടുപ്പ് നടന്ന നാലാം ഘട്ടത്തില്‍ ബിജെപി 42 സീറ്റുകളില്‍ ജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് ആറുസീറ്റാണ് ലഭിച്ചത്.

Leave a Reply