KeralaNews

കോഴിക്കോട് സ്ലീപ്പർ ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, 18 പേർക്ക് പരിക്ക്

ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്

Reading Time: < 1 minute

കോഴിക്കോട്:കടലുണ്ടി മണ്ണൂര്‍ പഴയ ബാങ്കിന് സമീപത്ത് സ്ലീപ്പര്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു.അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്.കര്‍ണാടക സ്വദേശിയാണ് മരിച്ചത്.രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

7 ജില്ലകളിൽ കൊടും ചൂടിൽ ആശ്വാസമായി മഴയെത്താൻ സാധ്യത

തിരുവന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ കോഹിനൂര്‍ എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.വിവരം ലഭിച്ച ഉടനെ സംഭവ സ്ഥലത്തെത്തി പൊലീസും അഗ്‌നിരക്ഷാ സേനയും രക്ഷാപ്രവര്‍ത്തനം നടത്തി.ബസില്‍ 27 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

Leave a Reply