EntertainmentNews

ടൊവിനോയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചാണ് സനല്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്

Reading Time: < 1 minute

ടോവിനോ തോമസിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍.’വഴക്ക്’ എന്ന സിനിമയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ടാണ് നടനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്.ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചാണ് സനല്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

ചിത്രം പുറത്തിറക്കാന്‍ താരം ശ്രമിക്കുന്നില്ലെന്നും സിനിമ തിയേറ്ററുകളിലെത്തിയാല്‍ അത് തന്റെ കരിയറിനെ ബാധിക്കുമെന്നു ടോവിനോ പറഞ്ഞെന്നുമാണ് സനലിന്റെ ആരോപണം.പൊതുവെ ‘വഴക്ക്’ എന്ന സിനിമ പുറത്തുവരുന്നത് ടോവിനോയ്ക്ക് അത്ര ഇഷ്ടമില്ല എന്ന് ഇതിനിടെ പല കാരണങ്ങള്‍ കൊണ്ടും തോന്നിയിരുന്നുവെന്നും സനല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.ഇപ്പോള്‍ മരണമാണ് ജീവിതത്തിന്റെ വാതില്‍ എന്ന തിരിച്ചറിവാണുള്ളതെന്നും കുറിപ്പില്‍ പറയുന്നു.

‘ടര്‍ബോ’ വരവറിയിച്ചു;മെയ് 23 ന് ചിത്രം തിയറ്ററുകളില്‍

ആളുകള്‍ വലുതെന്നു കരുതുന്ന മനുഷ്യര്‍ പലരും വാസ്തവത്തില്‍ എത്ര ചെറുതാണെന്ന സത്യം എന്നെ പഠിപ്പിച്ച സംഭവങ്ങളാണിതെന്നും സനല്‍ പറയുന്നു.’വഴക്ക് തിയേറ്ററില്‍ വരുത്തുന്നത് നഷ്ടമേ ഉണ്ടാക്കൂ’ എന്നും അത് താന്‍ ‘എഴുതി തരാം’ എന്നും ടോവിനോ പറഞ്ഞതായും സംവിധായകന്‍ പറയുന്നു. പണം മുടക്കാന്‍ തയാറായി വന്നയാള്‍ നഷ്ടം താങ്ങാന്‍ തയാറാണെങ്കില്‍ ടോവിനോ എന്തിന് അതില്‍ വേവലാതിപ്പെടുന്നു എന്ന എന്റെ ചോദ്യത്തിന് ‘എന്റെ കരിയറിനെ മോശമായി ബാധിക്കുന്ന കാര്യമാണ്. എന്നാലും സാരമില്ല. ഞാന്‍ രണ്ടോമൂന്നോ സിനിമകൊണ്ട് അത് മേക്കപ്പ് ചെയ്യും’ എന്നായിരുന്നു ടോവിനോയുടെ മറുപടിയെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply