IndiaNewsPolitics

അമേഠി,റായ്ബറേലി:പ്രിയങ്കയും രാഹുലും മത്സരിക്കും;പ്രഖ്യാപനം ഇന്നുണ്ടാവും

ബുധന്‍ വ്യാഴം ദിവസങ്ങളില്‍ അമേഠിയില്‍ രാഹുല്‍ സന്ദര്‍ശനം പ്രഖ്യാപിച്ചിട്ടുണ്ട്

Reading Time: < 1 minute

ന്യൂഡല്‍ഹി:അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ത്ഥികളാവാന്‍ രാഹുലും പ്രിയങ്കയും എത്തുമോ?ഇന്ന് തീരുമാനമുണ്ടാവുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.ബുധന്‍ വ്യാഴം ദിവസങ്ങളില്‍ അമേഠിയില്‍ രാഹുല്‍ സന്ദര്‍ശനം പ്രഖ്യാപിച്ചിട്ടുണ്ട്.പ്രിയങ്ക റായ്ബറേലിയില്‍ മത്സരിക്കണമെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയുടെ മണ്ഡലമായിരുന്നു റായ്ബറേലി.കോണ്‍ഗ്രസിന്റെ കുത്തക സീറ്റായ റായ്ബറേലിക്ക് ഗാന്ധികുടുംബവുമായി പതിറ്റാണ്ടുകളുടെ ബന്ധമാണുള്ളത്. കോണ്‍ഗ്രസിന് മറ്റൊരു സ്ഥാനാര്‍ത്ഥി മത്സരിക്കാനെത്തുന്നത് വിജയസാധ്യതയെ ബാധിക്കുമെന്ന തിരിച്ചറിവാണ് പ്രിയങ്കയെ മത്സരരംഗത്തിറക്കാന്‍ തീരുമാനിച്ചത്.സോണിയാ ഗാന്ധി ആരോഗ്യപരമായ കാരണങ്ങളാല്‍ രാജ്യസഭാംഗമായതോടെയാണ് റായ്ബറേലിയില്‍ അനിശ്ചിതത്വം ഉണ്ടായത്.

അമേഠി ഇന്ദിരാഗാന്ധിയുടെയും പിന്നീട് രാഹുല്‍ ഗാന്ധിയുടെയും കുത്തക മണ്ഡലമായിരുന്നു.2019 ല്‍ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ സ്മൃതി ഇറാനിയോട് രാഹുല്‍ തോറ്റിരുന്നു.വയനാട്ടിലും അമേഠിയിലും മത്സരിച്ച രാഹുലിന് അമേഠിയില്‍ ഉണ്ടായ തിരിച്ചടിയോടെ അമേഠിയില്‍ 2024 ല്‍ സ്ഥാനാര്‍ത്ഥിയാവാന്‍ രാഹുല്‍ എത്തുമോ എന്നതില്‍ വ്യക്തതയുണ്ടായിരുന്നില്ല.വയനാട് തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെന്നായിരുന്നു കോണ്‍ഗ്രസും വ്യക്തമാക്കിയത്.

ചങ്ങാത്തം മാത്രമാണോ സഖാവേ പ്രശ്നം?അതോ പണമാണോ ?

അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കിയും മത്സരിക്കാനെതത്തുന്നത് ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കുമെന്നാണ് കണക്കുകൂട്ടുന്നത്.രാഹുല്‍ ഭയന്നോടിയെന്ന് ബി ജെ പി നേതാക്കളുടെ ആരോപണത്തിനുള്ള മറുപടികൂടിയായിരിക്കും രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം.കഴിഞ്ഞ തവണ വയനാട്ടില്‍ മത്സരിക്കാനെത്തിയതും മുസ്ലിംലീഗിന്റെ പതാകയുമായി ഉയര്‍ന്ന ആരോപണവും അമേഠിയിലെ തോല്‍വിക്ക് വഴിയൊരുക്കിയെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്.അമേഠിയില്‍ ഇത്തവണ രാഹുല്‍ ശക്തമായ മത്സരം കാഴ്ച വച്ചില്ലെങ്കില്‍ എന്നേയ്ക്കുമായി സീറ്റ് നഷ്ടപ്പെടുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.2014 ല്‍ രാഹുലിനോട് തോറ്റെങ്കിലും കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനി അമേഠിയില്‍ ശക്തമായ സാന്നിദ്ധ്യമായിരുന്നു.2019 ല്‍ ഉണ്ടായ രാഷ്ട്രീയ അവസ്ഥയല്ല അമേഠിയിലെന്നും കോണ്‍ഗ്രസിന് തിരിച്ചുവരാനുള്ള എല്ലാ സാഹചര്യവും അമേഠിയില്‍ ഉണ്ടെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും വിലയിരുത്തിയിരിക്കുന്നത്.

Leave a Reply